മുരിക്കാശേരി പൊലീസ് സ്റ്റേഷന്റെ മതില്‍ക്കെട്ടിനുമുകളില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം
മുരിക്കാശേരി പൊലീസ് സ്റ്റേഷന്റെ മതില്‍ക്കെട്ടിനുമുകളില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

ഇടുക്കി: മുരിക്കാശേരി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് സ്റ്റേഷന്റെ മതില്‍ക്കെട്ടിനുമുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പടമുഖം സ്വദേശി കിഴക്കേപുരക്കല്‍ ഷാല്‍ബിന്‍(20) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂങ്ങാപാറ ടൗണില്‍ മദ്യപിച്ച് നിരന്തരമായി നാട്ടുകാര്‍ക്ക് ശല്യം ഉണ്ടാക്കുന്നുവെന്ന പരാതിയിലാണ് ഷാല്‍ബിനോടും സുഹൃത്തുക്കളോടും സ്റ്റേഷനില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടത്. ഷാല്‍ബിന്റെ പേരില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ എല്ലാം ജാമ്യത്തില്‍ നില്‍ക്കുന്നതിനാല്‍ വീണ്ടും കേസ് വന്നാല്‍ ജാമ്യം റദ്ദാക്കി ജയില്‍ അടയ്ക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഷാല്‍ബിന്‍ സ്റ്റേഷന് പുറത്തേക്ക് പോകുകയും മതില്‍ക്കെട്ടിന് മുകളില്‍ നിന്ന് ചാടുകയുമായിരുന്നു. പരിക്കേറ്റ ഷാല്‍ബിനെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
What's Your Reaction?






