വണ്ടിപ്പെരിയാറില്‍ നിന്ന് കാണാതായ ഓട്ടോറിക്ഷ മൗണ്ട് വ്യൂ പോയിന്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
വണ്ടിപ്പെരിയാറില്‍ നിന്ന് കാണാതായ ഓട്ടോറിക്ഷ മൗണ്ട് വ്യൂ പോയിന്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്തുനിന്ന് കാണാതായ ഓട്ടോറിക്ഷ മൗണ്ട് വ്യൂ പോയിന്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ രാജമുടി സ്വദേശിയും ടൗണിലെ റസ്റ്റോറന്റ് ജീവനക്കാരനുമായ റെജിയുടെ ഓട്ടോറിക്ഷ ഡിസംബര്‍ 10മുതലാണ് കാണാതായത്. ബസ് സ്റ്റാന്‍ഡിന് പുറകിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വണ്ടി പാര്‍ക്ക് ചെയ്തശേഷം ജോലിക്ക് പ്രവേശിച്ച റെജി രാത്രി തിരികെയിറങ്ങിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സിസടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് രാത്രി 8.30ഓടെയാണ് വാഹനം മോഷണം പോയതെന്ന് കണ്ടെത്തി. എസ്‌റ്റേറ്റില്‍ കൊളുന്തെടുക്കാന്‍ പോയ തൊഴിലാളികളാണ് സംശയാസ്പദമായ രീതിയില്‍ ഓട്ടോറിക്ഷ ഒതുക്കിയിട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവിരമറിയിച്ചു. ഫോറന്‍സിക് സംഘം പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.
What's Your Reaction?






