വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ ബസിന് പിറകില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം
വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ ബസിന് പിറകില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ ബസിന് പിറകില്‍ ചരക്കുമായി വന്ന പിക്കപ്പ് വാന്‍ ഇടിച്ച് അപകടം. അപകത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകിട്ട് 4ഓടെയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പലചരക്ക് സാധനങ്ങളുമായിവന്ന പിക്കപ്പ് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പശുമല ജങ്ഷനില്‍ വിദ്യാര്‍ഥികളെ ഇറക്കുന്നതിനായി നിര്‍ത്തിയ ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് വിദ്യാര്‍ഥികളെ പുറത്തിറക്കി.
What's Your Reaction?






