ആധാരത്തില്‍ തിരിമറി നടത്തിയ എഴുത്തുകാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ആധാരത്തില്‍ തിരിമറി നടത്തിയ എഴുത്തുകാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഇടക്കി: വില്‍പ്പന നടത്തിയ വസ്തുവിന്റെ ആധാരത്തില്‍ തിരിമറി നടത്തിയ ആധാരം എഴുത്തുകാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മുണ്ടിയെരുമയില്‍ ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന ശ്രീജിത്ത് കെഎസിന്റെ ലൈസന്‍ലാണ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. തൂക്കുപാലം സ്വദേശി ശ്രീധരന്‍പിള്ളയുടെ പരാതിയിലാണ് നടപടി. ഇയാളുടെ ഉടമസ്ഥയിലുണ്ടായിരുന്ന വസ്തുവില്‍ നിന്ന് 15 സെന്റ് ഭൂമിയും വീടും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വില്‍പ്പന നടത്തിയിരുന്നു. ശ്രീജിത്തിന്റെ സ്ഥാപനത്തില്‍ ആണ് ആധാരം എഴുതിയത്. തുടര്‍ന്ന് ഇതുവായിച്ചു കേള്‍പ്പിക്കുകയും പിന്നീട് ഉടുമ്പഞ്ചോല സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ബാക്കി ഉണ്ടായിരുന്ന ഭൂമിയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക് വന്നപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ശ്രീധരന്‍പിള്ള അറിയുന്നത്. ഇയാളുടെ ഉടമസ്ഥയിലുള്ള കുഴല്‍ കിണറും ഉള്‍പ്പെടുത്തിയാണ് ആധാരം തയ്യാറാക്കിയത്. ആധാരം എഴുത്ത് ഓഫീസില്‍ വെച്ച് വായിച്ചു കേള്‍പ്പിച്ച ഡ്രാഫ്റ്റില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പേജുകള്‍ കൂട്ടി ചേര്‍ത്താണ് രജിസ്‌ട്രേഷന്‍ നടന്നത്. ഭൂമി സ്ഥിതി ചെയ്യുന്ന കര മാറ്റിയെഴുതി വില കുറച്ചു കാണിക്കുകയും ചെയ്തു. ലൈസന്‍സ് പുതുക്കാത്ത മറ്റൊരു വ്യക്തിയുടെ ഒപ്പ് വ്യാജമായി ഉപയോഗിക്കുകയും ചെയ്തു. ഇടുക്കി ജില്ലാ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സമാനമായ തരത്തില്‍ നിരവധി തട്ടിപ്പുകള്‍ മേഖലയില്‍ നടന്നിട്ടുണ്ടെന്നാണ് സൂചന.
What's Your Reaction?






