വനനിയമഭേദഗതി: നിലവിലെ നടപടി വനംവകുപ്പിന് അമിതാധികാരം നല്‍കുമെന്ന് ബിജെപി
വനനിയമഭേദഗതി: നിലവിലെ നടപടി വനംവകുപ്പിന് അമിതാധികാരം നല്‍കുമെന്ന് ബിജെപി

ഇടുക്കി: വനസംരക്ഷണ നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. നിലവിലെ നടപടി വനംവകുപ്പിന് അമിതാധികാരം നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍ സുരേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി കുടിയേറ്റ ജനതയെ വെല്ലുവിളിക്കുന്ന നിലയിലാണെന്നും ഭേദഗതിയുടെ പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടുന്ന സ്ഥിതിയുണ്ടാകുമെന്നും വി.എന്‍ സുരേഷ് അടിമാലിയില്‍ പറഞ്ഞു.
What's Your Reaction?






