തങ്കമണി ടൗണിലെ വ്യാപാരശാലയില്‍ തീപിടുത്തം
തങ്കമണി ടൗണിലെ വ്യാപാരശാലയില്‍ തീപിടുത്തം

ഇടുക്കി: തങ്കമണി ടൗണിലെ വ്യാപാരശാലയില്‍ വന്‍ തീപിടുത്തം. കല്ലുവിളപുത്തന്‍വീട്ടില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള കല്ലുവിള സ്റ്റോഴ്‌സിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 5.30ഓടെ തീപിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 12 പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അഗ്‌നിബാധയില്‍ സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
What's Your Reaction?






