സാബുവിന്റെ മരണം; അന്വേഷണം പുരോഗമിക്കുന്നു; ഫോണ്‍ സംഭാഷണവും അന്വേഷണ പരിധിയില്‍: ജില്ലാ പൊലീസ് മേധാവി
സാബുവിന്റെ മരണം; അന്വേഷണം പുരോഗമിക്കുന്നു; ഫോണ്‍ സംഭാഷണവും അന്വേഷണ പരിധിയില്‍: ജില്ലാ പൊലീസ് മേധാവി

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്. കട്ടപ്പന എഎസ്പി രാജേഷ് കുമാര്‍, കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, തങ്കമണി എസ്എച്ച്ഒ എം പി എബി എന്നിവരടങ്ങുന്ന 9 അംഗ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷിക്കും. ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചുവരുന്നതായും ടി കെ വിഷ്ണുപ്രദീപ് കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






