പടമുഖം സ്‌നേഹമന്ദിരത്തില്‍ ക്രിസ്മസ് ആഘോഷം
പടമുഖം സ്‌നേഹമന്ദിരത്തില്‍ ക്രിസ്മസ് ആഘോഷം

ഇടുക്കി: പടമുഖം സ്‌നേഹമന്ദിരത്തിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മുരിക്കാശേരി ടൗണില്‍ കരോള്‍ സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചന്‍ തോമസ് സന്ദേശം നല്‍കി. സ്‌നേഹമന്ദിരത്തിലെ 300ലേറെ പേര്‍ സാന്താക്ലോസിന്റെ വേഷം ധരിച്ചാണ് കരോളിനായി അണിനിരന്നത്. ജീവിക്കുന്ന പുല്‍ക്കൂടിന്റെ നിശ്ചലദൃശ്യവും കരോളില്‍ ഒരുക്കിയിരുന്നു. വാത്തിക്കുടി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത സജീവ്, കെ എ അലി, സ്‌നേഹമന്ദിരം അസിസ്റ്റന്റ് ഡയറക്ടര്‍ ഷൈനി രാജു, സ്‌നേഹമന്ദിരം പി ആര്‍ ഓ ജോര്‍ജ് അമ്പഴം, ഫിലിപ്പ് ചേക്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






