ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക പൊതുയോഗം
ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക പൊതുയോഗം

ഇടുക്കി: ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടന്നു. കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരത്ത് സംഘടിപ്പിച്ച പൊതുയോഗം പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രവീന്ദ്രന്‍ എ ജെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന ഒ.എസ് പ്രഭാകരന്‍ നായരുടെ ഫോട്ടോയുടെ അനാച്ഛാദനം കെ ജി വാസുദേവന്‍ നായരും, 2025 ലെ കലണ്ടറിന്റെ അനാച്ഛാദനം എ കെ സുനില്‍കുമാറും നിര്‍വഹിച്ചു. ഒ.എസ് പ്രഭാകരന്‍ നായരുടെ ഭാര്യ ഫോട്ടോക്ക് മുമ്പില്‍ ഭദ്രദീപം തെളിയിച്ചു. വൈസ് പ്രസിഡന്റ് കെ പി രാജശേഖരപിള്ള, അംഗങ്ങളായ ജി ശിവശങ്കരന്‍ നായര്‍, ഷേര്‍ലി രഘുനാഥന്‍, ജി മന്മഥന്‍ നായര്‍, എം എസ് ഹരിദാസന്‍ നായര്‍, എം എസ് വേണുഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






