തോപ്രാംകുടിയില്‍ സിറ്റി കരോള്‍
തോപ്രാംകുടിയില്‍ സിറ്റി കരോള്‍

ഇടുക്കി: തോപ്രാംകുടി സെന്റ്: മരിയ ഗൊരേത്തി ഇടവകയിലെ കുടുബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സിറ്റി കരോള്‍ സംഘടിപ്പിച്ചു. താരകരാവ് 2024 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ വികാരി ഫാ: മാത്യു പുതുപ്പറമ്പില്‍ സന്ദേശം നല്‍കി. മേഘലായില്‍ നിന്നുള്ള 20ലേറെ ജീസസ് യൂത്ത് പ്രവര്‍ത്തകരും, തങ്കമണി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സും കരോളില്‍ പങ്കെടുത്തു. അസി. വികാരി ഫാദര്‍ മാത്യു പുളിയാങ്കല്‍, കൈക്കാരന്‍മാരായ ബേബി ഈറ്റപ്പുറത്ത്, ഷാജി മുല്ലൂരാത്ത്, ജോണി താണോലില്‍, കമ്മിറ്റിയംഗങ്ങള്‍, കുടുംബകൂട്ടായ്മാ ഭാരവാഹികള്‍, സന്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






