തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ കൗമാര പേരന്റിങ് സെമിനാര്‍ നടത്തി
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ കൗമാര പേരന്റിങ് സെമിനാര്‍ നടത്തി

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൗമാര പേരന്റിങ് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. പ്രഭാഷകനും വാഗ്മിയുമായ സുരേന്ദ്രന്‍ മുനീറ ക്ലാസ് നയിച്ചു. കൗമാര കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക സംഘര്‍ഷങ്ങളെക്കുറിച്ചും അവയുടെ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ മുന്‍കരുതല്‍ എടുക്കേണ്ടതിന്റെയും അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ചത്. ഓരോ രക്ഷിതാവും താങ്കളുടെ ധര്‍മം മനസ്സിലാക്കി ആ ധര്‍മത്തെ കൃത്യമായി കര്‍മപഥത്തിലെത്തിച്ചാല്‍ നമ്മുടെ രാജ്യത്ത് ശ്രേഷ്ഠരായ മക്കള്‍ മാത്രമേ ഉണ്ടാകുവെന്നും നമ്മുടെ ശ്രദ്ധ കുറയുന്നതുകൊണ്ടാണ് പലപ്പോഴും കുട്ടികള്‍ വഴിമാറി സഞ്ചരിക്കുന്നത്. ഇത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ മാതാപിതാക്കള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഒരുസംസ്‌കാരം കുടുംബങ്ങളില്‍ ഉണ്ടാകുമ്പോള്‍ കുട്ടികള്‍ വഴിമാറി സഞ്ചരിക്കില്ല എന്ന് മാതാപിതാക്കള്‍ മനസിലാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സെമിനാറില്‍ ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, സീനിയര്‍ അസിസ്റ്റന്റ് ബിജു തോമസ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ലീന സെബാസ്റ്റ്യന്‍, ജോബി ജോസഫ്, അലന്‍ മരിയ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






