ഉപ്പുതറ പരപ്പില്‍ കാറിടിച്ച് വൃദ്ധന് ഗുരുതര പരിക്ക്
ഉപ്പുതറ പരപ്പില്‍ കാറിടിച്ച് വൃദ്ധന് ഗുരുതര പരിക്ക്

ഉപ്പുതറ പരപ്പില്‍ കാറിടിച്ച് വൃദ്ധന് ഗുരുതര പരിക്ക്
ഇടുക്കി: മലയോര ഹൈവേയ്ക്ക് കുറുകെ കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് വൃദ്ധന് ഗുരുതരമായി പരിക്കേറ്റു. റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ പരപ്പ് പുത്തന്‍പുരയില്‍ പി.കെ. രാജനാ(63) ണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ അയ്യപ്പന്‍കോവില്‍ പരപ്പിലാണ് അപകടം. വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം വീടിനുസമീപം വന്നിറങ്ങിയ രാജന്‍ റോഡിനുകുറുകെ കടക്കുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് കാറിന്റെ മുന്‍വശത്തെ ചില്ലില്‍ ഇടിച്ച് റോഡിലേക്ക് പതിച്ചു. ഉടന്‍തന്നെ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂക്കുപാലം സ്വദേശികളുടേതാണ് കാര്‍. ഉപ്പുതറ പൊലീസ് കേസെടുത്തു.
What's Your Reaction?






