കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ പ്രൊഫയില്‍ ആക്‌സിസ് ഹെല്‍ത്ത് കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു
കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ പ്രൊഫയില്‍ ആക്‌സിസ് ഹെല്‍ത്ത് കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ പ്രൊഫയില്‍ ആക്‌സിസ് ഹെല്‍ത്ത് കിയോസ്‌ക് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. ഇതിലൂടെ പ്രാഥമിക ആരോഗ്യ പരിശോധനകള്‍ മുതല്‍ കേള്‍വി, കാഴ്ച പരിശോധനകള്‍, ഹൃദയ, ശ്വാസ കോശ, കണ്ണ് പരിശോധനകള്‍, രക്ത പരിശോധന, മാനസിക ആരോഗ്യ പരിശോധന തുടങ്ങി 60തിലേറെ പരിശോധനകള്‍ സൗജന്യമായി നടത്താന്‍ സാധിക്കും. ഈ ഉപകരണം സ്ഥാപിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയമാണ് ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രദേശവാസികള്‍ക്കും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കും ഇത് പ്രയോജനപ്പെടുത്താനാകും. പരിശോധനക്ക് പുറമെ ടെലിമെഡിസിന്റെ സഹായത്തോടെ രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാര്‍മാരെ കണ്‍സള്‍ട്ട് ചെയ്യുവാനുള്ള സൗകര്യമുണ്ട്. പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ജോജോ എബ്രഹാം, പിടിഎ പ്രസിഡന്റ് സണ്ണി സേവിയര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






