പീരുമേട് താലൂക്ക് റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു
പീരുമേട് താലൂക്ക് റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

ഇടുക്കി: റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരത്തിന് മുന്നോടിയായുള്ള പീരുമേട് താലൂക്ക് റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം വണ്ടിപ്പെരിയാറില്‍ നടന്നു. പീരുമേട് താലൂക്കിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളും അന്നേ ദിവസം കടകള്‍ അടച്ച് കുട്ടിക്കാനത്ത് വച്ച് നടക്കുന്ന സമരത്തില്‍ പങ്കെടുക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. സാമൂഹിക സേവനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരാണ് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വേതന തുകയായ 5000 രൂപ ദൈനംദിന ജീവിതാവശ്യങ്ങള്‍ക്ക് പര്യാപതമല്ല. റേഷന്‍ വിതരണ രംഗത്തെ പല ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷിപ്തമായ സാഹചര്യത്തിലാണ് വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. 5000 രൂപ വേതനം വാങ്ങുന്ന തങ്ങള്‍ക്ക് കെട്ടിട വാടക വൈദ്യുതി ബില്ല്, തൊഴിലാളി ശമ്പളം എന്നിവയ്ക്ക് പുറമെ ഭാരിച്ച ബാധ്യതകള്‍ നേരിടുന്ന സാഹചര്യത്തില്‍ അടിസ്ഥാന ശമ്പളമായി 30000 രൂപ അനുവദിക്കുക, മറ്റ് ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ചാണ് 27ന് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. എകെആര്‍ഡിഎ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് അഴകംപ്രയില്‍ അധ്യക്ഷനായി. പ്രസിഡന്റ് പി.എ. അബ്ദുള്‍ റഷീദ് സമരാവശ്യങ്ങളുടെ വിശദീകരണം നടത്തി. കെആര്‍ഇഒ (സിഐടിയു) ജില്ലാ സെക്രട്ടറി മണി, പസിഡന്റ് എസ് സദാശിവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. കടയടപ്പ് സമരത്തിന്റെ ഭാഗമായി കുട്ടിക്കാനം സപ്ലേഓഫീസ് പടിക്കലേക്ക് മാര്‍ച്ചും സമരവും നടത്താനും യോഗത്തില്‍ തീരുമാനമായി.
What's Your Reaction?






