പെരിയാര്‍ ഫെസ്റ്റ് ഇന്നുമുതല്‍
പെരിയാര്‍ ഫെസ്റ്റ് ഇന്നുമുതല്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പെരിയാര്‍ ഫെസ്റ്റ് 2025 ഇന്നുമുതല്‍. വൈകിട്ട് 4ന് പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യാപാര വ്യവസായി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഡോഗ് ഷോ, അക്വേറിയം, മരണകിണര്‍, ഡ്രാഗണ്‍ ട്രെയിന്‍, കോളമ്പസ്, ആകാശ ഊഞ്ഞാല്‍, ഫുഡ് കോര്‍ട്ട്, ഫ്‌ളവര്‍ ഷോ, വിവിധ സ്റ്റാളുകള്‍ തുടങ്ങിയവയെല്ലാം ഫെസ്റ്റിലുണ്ട്. 30 രൂപയാണ് പ്രവേശന ഫീസ്. ഫെബ്രുവരി 9ന് ഫെസ്റ്റ് സമാപിക്കും.
What's Your Reaction?






