ജില്ലയിലെ ലയങ്ങളുടെ നവീകരണം: തുടര്‍നടപടികള്‍ക്കായി നിവേദനത്തിന്റെ പകര്‍പ്പ് വ്യവസായ വകുപ്പിന് കൈമാറി
ജില്ലയിലെ ലയങ്ങളുടെ നവീകരണം: തുടര്‍നടപടികള്‍ക്കായി നിവേദനത്തിന്റെ പകര്‍പ്പ് വ്യവസായ വകുപ്പിന് കൈമാറി

ഇടുക്കി: ജില്ലയിലെ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റ് ലയങ്ങളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച 10 കോടി രൂപ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ക്കായി നിവേദനത്തിന്റെ പകര്‍പ്പ് വ്യവസായ വകുപ്പിന് കൈമാറി. പീരുമേട് താലൂക്കിലെ ലയങ്ങളുടെ നവീകരണത്തിന് ധനകാര്യവകുപ്പ് 33.7 ലക്ഷം രൂപയുടെ അംഗീകാരമാണ് നല്‍കിയത്. സംസ്ഥാനത്ത് തകര്‍ച്ചയിലായ ലയങ്ങളുടെ നവീകരണത്തിന് 2022-23-ലെ ബജറ്റിലാണ് 10കോടി രൂപ അനുവദിച്ചത്. തകര്‍ന്ന് വീഴാറായതും ചോര്‍ന്നൊലിക്കുന്നതുമായഎസ്റ്റേറ്റ് ലയങ്ങള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട്ഡോ. ഗിന്നസ് മാടസ്വാമി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും നിയമസഭ പെറ്റീഷന്‍ കമ്മിറ്റിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
What's Your Reaction?






