അടിമാലിയില്‍ കാട്ടിറച്ചിയുമായി 2 പേര്‍ പൊലീസ് പിടിയില്‍
അടിമാലിയില്‍ കാട്ടിറച്ചിയുമായി 2 പേര്‍ പൊലീസ് പിടിയില്‍

ഇടുക്കി: കാട്ടിറച്ചിയുമായി രണ്ടുപേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പഴമ്പിള്ളിച്ചാല്‍ വള്ളനമറ്റത്തില്‍ ഷൈന്‍, കണ്ണൂര്‍ രാമമംഗലം സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്. ഷൈന്റെ വീട്ടില്‍ കുപ്രസിദ്ധ കുറ്റവാളി വീരപ്പന്‍ സന്തോഷ് എന്ന് വിളിക്കുന്ന ഇരുമ്പുപാലം പതിനാലാംമൈല്‍ നരിക്കുഴിക്കുന്നേല്‍ സന്തോഷ് തോമസിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വീടിന്റെ പുറകില്‍ പാകം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. 5 കിലോ മ്ലാവ് ഇറച്ചി വനം വകുപ്പിന് കൈമാറി. സന്തോഷ് തോമസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് പ്രതികള്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. വീരപ്പന്‍ സന്തോഷ് കുറച്ചുനാളുകള്‍ക്ക് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വധശ്രമം നടത്തിയ കേസില്‍ ഒളിവില്‍ തുടരുകയാണ്.
What's Your Reaction?






