മുരിക്കാശേരിയില്‍ സാമൂഹികവിരുദ്ധര്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചതായി പരാതി
മുരിക്കാശേരിയില്‍ സാമൂഹികവിരുദ്ധര്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചതായി പരാതി

ഇടുക്കി: മുരിക്കാശേരിയില്‍ ഉടമസ്ഥന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് സാമൂഹികവിരുദ്ധര്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചതായി പരാതി. മുരിക്കാശേരി വെള്ളൂക്കുന്നേല്‍ തോമസ് ജോര്‍ജിന്റെ പുരയിടത്തിലെ 4 വര്‍ഷം പ്രായമായ 54 തെങ്ങിന്‍ തൈകളും 37 കുരുമുളക് ചെടികളും 6 ജാതി ചെടികളുമാണ് പലതവണയായി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്. ഡിസംബറില്‍ നാഗാലാന്‍ഡിലേക്ക് യാത്ര പോയ തോമസ് തിരികെയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാത്തവിധം ഇരുമ്പ് വലകൊണ്ട് തെങ്ങിന്‍ തൈകള്‍ക്ക് സംരക്ഷണം ഒരുക്കിയിരുന്നതായി തോമസ് പറഞ്ഞു. ഡിXടി ഇനത്തില്‍പ്പെട്ട 68 തെങ്ങിന്‍ തൈകളാണ് കൃഷിയിടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായിരുന്നു. വിഷയത്തില്‍ മുരിക്കാശേരി പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






