ഉപ്പുതറ സിഎച്ച്‌സിക്കുമുമ്പില്‍ ബിജെപി സമരം 28, 29 തീയതികളില്‍
ഉപ്പുതറ സിഎച്ച്‌സിക്കുമുമ്പില്‍ ബിജെപി സമരം 28, 29 തീയതികളില്‍

ഇടുക്കി: ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി 28, 29 തീയതികളില്‍ ഉപ്പുതറ സിഎച്ച്‌സി പടിക്കല്‍ സമരം നടത്തും. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പദവി നഷ്ടമാകുകയും സ്ഥിരം ഡോക്ടര്‍മാരെ സ്ഥലംമാറ്റി ആശുപത്രിയുടെ പ്രവര്‍ത്തനം ഇല്ലാതാക്കുകയും ചെയ്യുന്ന കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെയാണ് സമരം. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളും പ്രതിനിധികളും പങ്കെടുക്കും. 28ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന സമരം 29ന് വൈകിട്ട് 5ന് സമാപിക്കും. സിഎച്ച്‌സിയുടെ പദവി വീണ്ടെടുക്കാന്‍ മെഡിക്കല്‍ ഓഫീസര്‍, ഡോക്ടര്‍മാര്‍ എന്നിവരെ നിയമിക്കുക, എക്‌സ്‌റേ യൂണിറ്റ് തുറക്കുക, കിടത്തിച്ചികിത്സ പുനരാരംഭിക്കുക, താലൂക്ക് ആശുപത്രി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
ഹൈറേഞ്ചിലെ ആദ്യകുടിയേറ്റ ഗ്രാമമായ ഉപ്പുതറയില്‍ 1948ല്‍ ആരംഭിച്ച സര്‍ക്കാര്‍ ഡിസ്‌പെന്‍സറി പിന്നീട് സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. സിവില്‍ സര്‍ജന്‍ ഉള്‍പ്പെടെ 7 ഡോക്ടര്‍മാരും ജീവനക്കാരും മുമ്പ് ജോലിചെയ്തിരുന്നു. നിലവില്‍ സ്ഥിരം ഡോക്ടര്‍മാരുടെ സേവനമില്ല. ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകളും ഇവിടെയില്ല. ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, അറക്കുളം പഞ്ചായത്തുകളിലെ ആദിവാസി വിഭാഗത്തില്‍പെട്ടരും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഇവിടെയാണ് ചികിത്സതേടി എത്തുന്നത്. ഐപി വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഒപി വിഭാഗം ഉച്ചവരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. സിഎച്ച്‌സി പദവി നഷ്ടമായതോടെ സ്ഥിരം ഡോക്ടര്‍മാരെ സ്ഥലം മാറ്റി. ഇതിനുപിന്നില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
What's Your Reaction?






