ഇടുക്കി: വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി പീരുമേട് താലൂക്ക് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുട്ടിക്കാനം സപ്ലൈ ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെആര്‍ഇയു സിഐടിയു യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ് സദാശിവന്‍ ഉദ്ഘാടനം ചെയ്തു. റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, അടിസ്ഥാന ശമ്പളം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തുന്നത്. എകെആര്‍ആര്‍ഡിഎ ജില്ലാ പ്രസിഡന്റ് ജോസ് അഴകമ്പ്ര അധ്യക്ഷനായി. കെഎസ്ആര്‍ആര്‍ ഡിഎ ജില്ലാ സെക്രട്ടറി പി എ അബ്ദുള്‍ റഷീദ്, കെഎസ്ആര്‍ആര്‍ ഡിഎ അംഗം പി ടി ജോര്‍ജുകുട്ടി കെആര്‍ഇയു സിഐടിയു യൂണിയന്‍ ഭാരവാഹി എ മണി, യൂണിയന്‍ ഭാരവാഹികളായ ജോര്‍ജുകുട്ടി അബ്ദുള്‍ നയാസ് വിചന്ദ്രന്‍, കെ വി ജോസഫ്, പി എസ് രഞ്ചന്‍, മാണി മാണി തുടങ്ങിയവര്‍ സംസാരിച്ചു.