വാളാര്‍ഡി സെന്റ് മാത്യൂസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വാളാര്‍ഡി സെന്റ് മാത്യൂസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി സെന്റ് മാത്യൂസ് എല്‍പി സ്‌കൂള്‍ വാര്‍ഷികം ജ്യോതിസ് 2കെ25 നടന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗം ആന്റണി ആലഞ്ചേരി അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി: ജിത സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി സി: ആന്‍ലിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് പ്രൊഫസര്‍ റവ. ഫാ. സിജു പുല്ലംപ്ലായില്‍ പഞ്ചായത്തംഗം പ്രിയങ്ക മഹേഷ്, പിടിഎ പ്രസിഡന്റ് മുഹമ്മദ് സിദ്ദിഖ്, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ അജയ് വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സി. റൂത്ത് സമ്മാനവിതരണം നടത്തി. സ്റ്റാഫ് പ്രതിനിധി സി: ടെസ നന്ദി പറഞ്ഞു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
What's Your Reaction?






