വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും
വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും

ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് നടപടി. പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതകള്‍ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ഏപ്രില്‍ 1ന് പാര്‍ക്ക് വീണ്ടും തുറക്കും. ഏപ്രില്‍, മെയ് മാസങ്ങളിലായി വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ മേയ് മാസം നടത്തിയ കണക്കെടുപ്പില്‍ ഇരവികുളം ഉള്‍പ്പെടെയുള്ള വരയാടുകളുടെ ആവാസ കേന്ദ്രങ്ങളില്‍ 827 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതില്‍ 144 എണ്ണം പുതിയ കുഞ്ഞുങ്ങളായിരുന്നു. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഏറ്റവും ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇരവികുളം ദേശിയോദ്യാനം. ഇന്ത്യയിലെ ആദ്യ ക്യാഷ് ലെസ് പാര്‍ക്കുകൂടിയാണ് ഇരവികുളം. ദിവസേന 2500ന് മുകളില്‍ സന്ദര്‍ശകര്‍ പാര്‍ക്കിലെത്താറുണ്ട്. കഴിഞ്ഞ 10 മാസം കൊണ്ട് 20 കോടി രൂപയാണ് ഇരവികുളം ദേശിയോദ്യാനത്തിലെ വരുമാനം.
What's Your Reaction?






