മാട്ടുക്കട്ടയില്‍ ഏഴ് വയസുകാരന് ആയല്‍വാസിയുടെ ക്രൂരമര്‍ദനം
മാട്ടുക്കട്ടയില്‍ ഏഴ് വയസുകാരന് ആയല്‍വാസിയുടെ ക്രൂരമര്‍ദനം

ഇടുക്കി: മാട്ടുക്കട്ട ഗാന്ധിനഗറില്‍ 7 വയസുകാരനെ അയല്‍വാസി മര്‍ദിച്ചതായി പരാതി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വഴിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അയല്‍വാസിയുടെ വീടിന് സമീപത്തെത്തിയതിനെ തുടര്‍ന്ന് ശകാരിക്കുകയും കൈയില്‍ പിടിച്ച് തിരിക്കുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി അമ്മയോട് കാര്യം പറഞ്ഞു. വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കൈ ഒടിഞ്ഞതായി കണ്ടെത്തിയത്. സംഭവത്തില്‍ ഉപ്പുതറ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.
What's Your Reaction?






