ചപ്പാത്ത്- പച്ചക്കാട് റോഡിന്റെ റീ ടാറിങ് ആരംഭിച്ചു
ചപ്പാത്ത്- പച്ചക്കാട് റോഡിന്റെ റീ ടാറിങ് ആരംഭിച്ചു

ഇടുക്കി: ചപ്പാത്ത്- പച്ചക്കാട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് റീ ടാറിങ് നടത്തുന്നത്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെതിരെ നിരവധി പ്രതിഷേധവും ഉയര്‍ന്നിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതോടെ പ്രദേശത്തെ യാത്ര ക്ലേശത്തിന് പരിഹാരമാകും.
What's Your Reaction?






