സിപിഐ എം ശാന്തന്‍പാറ ഏരിയ കമ്മിറ്റി സ്മൃതിദീപ സംഗമം നടത്തി
സിപിഐ എം ശാന്തന്‍പാറ ഏരിയ കമ്മിറ്റി സ്മൃതിദീപ സംഗമം നടത്തി

ഇടുക്കി: സിപിഐ എം ജില്ലാ സമ്മേളനത്തിനുമുന്നോടിയായി അന്തരിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അനുസ്മരിച്ച് ശാന്തന്‍പാറ ഏരിയ കമ്മിറ്റി സ്മൃതി ദീപസംഗമം നടത്തി. ജില്ലാ സെക്രട്ടിയേറ്റംഗം വി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. 12 ലോക്കല്‍ കമ്മിറ്റികളിലെ 151 പ്രവര്‍ത്തകരുടെ വീടുകളില്‍നിന്നാരംഭിച്ച ദീപശിഖ പ്രയാണം പൂപ്പാറയില്‍ സംഗമിച്ചു. ഏരിയ സെക്രട്ടറി എന്‍ പി സുനില്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗം വി വി ഷാജി, എന്‍ ആര്‍ ജയന്‍, ലിജു വര്‍ഗീസ്, എം ഐ സെബാസ്റ്റ്യന്‍, സേനാപതി ശശി, തിലോത്തമ സോമന്‍, ജിഷാ ദിലീപ്, പി എ ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






