കെഎസ്എച്ച്ജിഒഎ ജില്ലാ കമ്മിറ്റി ഓഫീസ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കെഎസ്എച്ച്ജിഒഎ ജില്ലാ കമ്മിറ്റി ഓഫീസ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് അടിമാലിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഫീസ് തുറന്നത്. ശബ്ദം, വെളിച്ചം, പന്തല്‍, അലങ്കാരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍. ജില്ലാ പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ഷംസുദ്ദീന്‍ മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ജമാല്‍ രാജാക്കാട്, ജയന്‍ എറണാകുളം, സാന്റി മാത്യു, ജോര്‍ജ് വയനാട്, ഷാജി സ്റ്റാര്‍ അടിമാലി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






