അടിസ്ഥാന സൗകര്യങ്ങളില്ല: അവഗണനയുടെ പുറമ്പോക്കില്‍ മൂന്നാര്‍ അഗ്നിരക്ഷാസേന

അടിസ്ഥാന സൗകര്യങ്ങളില്ല: അവഗണനയുടെ പുറമ്പോക്കില്‍ മൂന്നാര്‍ അഗ്നിരക്ഷാസേന

Jan 31, 2025 - 14:07
 0
അടിസ്ഥാന സൗകര്യങ്ങളില്ല: അവഗണനയുടെ പുറമ്പോക്കില്‍ മൂന്നാര്‍ അഗ്നിരക്ഷാസേന
This is the title of the web page

ഇടുക്കി: മൂന്നാര്‍ അഗ്നിരക്ഷാസേന യൂണിറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. പ്രവര്‍ത്തനയോഗ്യമായ കെട്ടിടമോ മറ്റ് സൗകര്യങ്ങളോ ഇവിടെയില്ല. മൂന്നാര്‍ ടൗണില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ നല്ലതണ്ണിയിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് പഴയ മൂന്നാര്‍ മൂലക്കട ഭാഗത്തേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.1990ലാണ് നല്ലതണ്ണിയില്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. 42 സേനാംഗങ്ങള്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെനിന്ന് ഇടുങ്ങിയ റോഡിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് സേനയുടെ വാഹനങ്ങള്‍ മൂന്നാര്‍ ടൗണിലെത്തുന്നത്.നിലവിലുള്ള കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമില്ല. മഴ പെയ്താല്‍ ചില ഭാഗങ്ങള്‍ ചോര്‍ന്നൊലിക്കും. ശുചിമുറി സൗകര്യവും അപര്യാപ്തമാണ്. നിലവില്‍ ഒരു ഫയര്‍ എന്‍ജിര്‍ മാത്രമേ ഇവിടെയുള്ളൂ. ഇടുങ്ങിയ പാതകള്‍ ഏറെയുള്ളതിനാല്‍ മിനി ഫയര്‍ എന്‍ജിന്‍ കൂടി അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു. വട്ടവട, കാന്തല്ലൂര്‍, പൂപ്പാറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സേവനം ലഭ്യമാക്കേണ്ടതുണ്ട്. നല്ലതണ്ണിയില്‍നിന്ന് ഗതാഗതക്കുരുക്കിലൂടെ മൂന്നാറിലെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്. ടൗണില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow