തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ലൈഫ് സ്‌കില്‍ എഡ്യുക്കേഷന്‍ ക്ലാസ് നടത്തി
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ലൈഫ് സ്‌കില്‍ എഡ്യുക്കേഷന്‍ ക്ലാസ് നടത്തി

ഇടുക്കി: രാജമുടി മാര്‍ സ്ലീവാ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈഫ് സ്‌കില്‍ എഡ്യുക്കേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. 'സമഗ്ര 2025 സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപകന്‍ ഫാ. ലിബിന്‍ മനക്കലേട്ട് ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടന നിര്‍ണയിച്ച സ്വയാവബോധം, സഹാനുഭൂതി, വിമര്‍ശനത്മക ചിന്ത, സര്‍ഗാത്മക ചിന്ത, ആശയവിനിമയം, പ്രശ്‌ന പരിഹാരം, ശരിയായ തീരുമാനം എടുക്കല്‍, വികാരങ്ങളെ മെരുക്കല്‍, പിരിമുറുക്കത്തെ നിയന്ത്രിക്കല്‍, പരസ്പര ബന്ധം എന്നീ പത്തോളം ലൈഫ് സ്‌കില്ലുകളും, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, പരീക്ഷ സമ്മര്‍ദത്തെ അതിജീവിക്കല്‍ എന്നീ വിഷയങ്ങളും കുട്ടികള്‍ക്ക് പരിചയപെടുത്തുകയും പ്രായോഗികമായി അത് എങ്ങനെ നിത്യജീവിതത്തില്‍ ഉപയോഗപെടുത്താമെന്ന് പരിശീലിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരായ സെബാസ്റ്റ്യന്‍ മാത്യൂ, മനീഷ മനോജ്, സിമിലി, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളായ അലന്‍ സണ്ണി, സോനാ മാത്യൂ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






