കര്‍ഷക കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് പ്രതിഷേധ യോഗം നടത്തി
കര്‍ഷക കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് പ്രതിഷേധ യോഗം നടത്തി

ഇടുക്കി:വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രതിഷേധ യോഗം നടത്തി. കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. കെപിസിസി മീഡിയ വക്താവ് സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യന് സംരക്ഷണം നല്‍കുക, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം എത്രയും വേഗം നല്‍കുക, മലയോരമേഖലയിലെ വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഉപേക്ഷിക്കുക, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയുടെ, കെ ആര്‍ രാമചന്ദ്രന്‍, മാത്യു കുഴിപതാലില്‍, ജോസുകുട്ടി വര്‍ക്കി ചന്ദ്രബാബു, ജൂബി ആനക്കല്ല,് സജി പാറവിളയില്‍, റെജി ആശാരികണ്ടം നിസാമുദ്ദീന്‍, കുര്യാക്കോസ് ചെങ്ങഴിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






