മാട്ടുക്കട്ട ബിലീവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളില്‍ പ്രദര്‍ശനമേള നടത്തി
മാട്ടുക്കട്ട ബിലീവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളില്‍ പ്രദര്‍ശനമേള നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട ബിലീവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രദര്‍ശനമേള നടത്തി. അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ പാഠപുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച വസ്തുക്കളാണ് പ്രദര്‍ശനത്തിന്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ബസ് വയര്‍ ഗെയിം പ്രദര്‍ശനത്തെ വ്യത്യസ്തമാക്കി. ഗ്ലാസ് പെയിന്റിങ്, ബോട്ടില്‍ആര്‍ട്ട് തുടങ്ങിയവയുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നതിനുവേണ്ടിയാണ് പരിപാടി നടത്തിയതെന്ന് മാനേജര്‍ ഫാ. അനില്‍ സി മാത്യു പറഞ്ഞു. അധ്യാപകരായ അഞ്ചു ലാലു, ഗ്രീഷ്മ മാത്യു, ബ്ലെസിയ ജോസഫ്, രാജി പി എ, സുബിത വി ആര്‍, അനിയമ്മ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






