മലയോര സമരയാത്രയ്ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം
മലയോര സമരയാത്രയ്ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. ഇടുക്കിക്കവലയില്‍നിന്ന് തുറന്ന വാഹനത്തില്‍ ജാഥ ക്യാപ്റ്റനെയും അംഗങ്ങളെയും വാദ്യമേളങ്ങളുടെയും ബാന്‍ഡ്‌മേളത്തിന്റെയും അകമ്പടിയോടെ കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചു. നൂറുകണക്കിനാളുകള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.
കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വയനാടിനെ പൂര്‍ണമായി അവഗണിച്ചു. വിഴിഞ്ഞം തുറമുഖത്തിനും ഒന്നുമില്ല. മിഡില്‍ ക്ലാസിനുവേണ്ടിയുള്ള ബജറ്റ് എന്നുവരുത്തി തീര്‍ക്കാനുള്ള ശ്രമം മാത്രമാണ്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മാത്രമുള്ള ബജറ്റാണിത്. ബിജെപി ഇതര സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും പ്രതിപക്ഷ നേതാവ് കട്ടപ്പനയില്‍പറഞ്ഞു.
What's Your Reaction?






