കട്ടപ്പനയില്‍ സ്വകാര്യ സ്ഥാപനത്തിലേക്കെത്തിയ ചരക്ക് ലോറി തടഞ്ഞ് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന്‍
കട്ടപ്പനയില്‍ സ്വകാര്യ സ്ഥാപനത്തിലേക്കെത്തിയ ചരക്ക് ലോറി തടഞ്ഞ് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന്‍

ഇടുക്കി: കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലേക്കെത്തിയ ചരക്ക് ലോറി സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ വെള്ളയാംകുടി സുവര്‍ണഗിരി റോഡില്‍ തടഞ്ഞു. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ചാണ് ലോറി തടഞ്ഞത്. അന്യസംസഥാന തൊഴിലാളികള്‍ക്ക് കാര്‍ഡ് സമ്പാദിച്ച് ലോഡിങ് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തുകയാണ് തൊഴിലുടമ ചെയ്തതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. 15 വര്‍ഷത്തിലധികമായി ചെയ്തിരുന്ന പണി നിഷേധിക്കുന്ന നിലപാടാണ് തൊഴിലുടമ സ്വീകരിക്കുന്നതെന്നും ഇതില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഐഎന്‍ടിയുസി നേതാവ് പറഞ്ഞു. നാളുകളായി തൊഴിലുടമ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണുമെന്ന് സാധനങ്ങള്‍ കയറ്റി അയക്കുന്ന ഗോഡൗണ്‍ ഉടമ നല്‍കിയ വാഗ്ദാനവും ലംഘിക്കപ്പെടുകയാണെന്ന് ബിഎംഎസ് നേതാവ് പറഞ്ഞു. തൊഴിലുടമയുടെ സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടുള്ള നിലപാടാണ് നടക്കുന്നതെന്ന് സിഐടിയു നേതാവ് ആരോപിച്ചു.ലോഡിങ് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തി അനധികൃതമായി ലോഡിറക്കുന്ന സമീപനമാണ് തൊഴിലുടമ സ്വീകരിക്കുന്നത്. ഇതിനെതിരെ മുമ്പും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റൊരു ഗോഡൗണിന്റെ പേരില്‍ നേടിയ കോടതി ഉത്തരവ് കാണിച്ചുകൊണ്ട് നിലവില്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന നയമാണ് തൊഴിലുടമ സ്വീകരിക്കുന്നതെന്ന് സിഐടിയു ഹെഡ് ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് ഏരിയ സെക്രട്ടറി ടോമി ജോര്‍ജ് പറഞ്ഞു. അതേസമയം വലിയ ലോഡ് വണ്ടികള്‍ സ്‌കൂള്‍ സമയമടക്കം വീതി കുറഞ്ഞ വെള്ളയാംകുടി സുവര്‍ണഗിരി റോഡിലൂടെ കടന്നുപോകുന്നത് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതയും അപകട ഭീക്ഷണി ഉയര്‍ത്തുന്നതായും നാട്ടുകാര്‍ ആരോപിച്ചു. തൊഴിലുടമ തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന നിലപാട് സ്വീകരിക്കുന്നതുവരെ ശക്തമായ പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കുവാനാണ് സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്റെ തീരുമാനം.
What's Your Reaction?






