അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യം
അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യം

ഇടുക്കി: അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഹൈടെക് നിലവാരത്തില്‍ പുനര്‍ നിര്‍മിക്കണമെന്നാവശ്യം. ദിവസവും നൂറുകണക്കിന് യാത്രക്കാരും ബസുകളും വന്നുപോകുന്ന ഇവിടെ ശുചിമുറി സംവിധാനവും ഇരിപ്പിട സൗകര്യവും പരിമിതമായ രീതിയിലാണ്. മുമ്പുണ്ടായിരുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇപ്പോഴത്തെ നിലയിലേക്ക് പുനക്രമീകരിച്ചത്. സ്വകാര്യ ബസുകള്‍ക്ക് പുറമെ കെഎസ്ആര്‍ടിസി ബസുകളും സ്റ്റാന്‍ഡില്‍ കയറിയശേഷമാണ് മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നത്. ശുചിമുറികളോട് ചേര്‍ന്ന് തന്നെയാണ് യാത്രകാര്‍ക്ക് ഇരിക്കുന്നതിനും വ്യാപാരം നടത്തുന്നതിനുമുള്ള സ്ഥലവും ക്രമീകരിച്ചിട്ടുള്ളത്. ഇത് രൂക്ഷമായ ദുര്‍ഗന്ധം ഉയരുന്നതിന് കാരണമാകാറുണ്ട്. ബസ് സ്റ്റാന്‍ഡിനുള്‍വശം ചിലയിടങ്ങളില്‍ പൊട്ടി പൊളിഞ്ഞ് കിടക്കുന്നു. ആധുനിക രീതിയില്‍ ശുചിമുറി കെട്ടിടങ്ങളടക്കം നിര്‍മിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






