വണ്ടിപ്പെരിയാര്‍ തീപിടിത്തം : ധനസഹായം വിതരണം ചെയ്ത് കെവിവിഇഎസ്
വണ്ടിപ്പെരിയാര്‍ തീപിടിത്തം : ധനസഹായം വിതരണം ചെയ്ത് കെവിവിഇഎസ്

ഇടുക്കി: വണ്ടിപ്പെരിയാറിലെ തീപിടിത്തത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചവര്‍ക്ക് പുതിയ വ്യാപാര സ്ഥാപനങ്ങളും ധനസഹായവും വിതരണം ചെയ്ത് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. പുതിയ വ്യാപാരസ്ഥാപനങ്ങളുടെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. ധനസഹായം സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര വിതരണം ചെയ്തു. ദുരന്തങ്ങളില്‍ നഷ്ടം സംഭവിക്കുന്ന സംരംഭകരെ കൈയ്യൊഴിയുന്ന സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി 11നാണ് വണ്ടിപ്പെരിയാറില്‍ 8 വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചത്. വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍ കൂടുതല്‍ ധനസഹായം നല്‍കിയ വ്യക്തികളെ ആദരിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.ആര്‍. വിനോദ്, ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവെള്ളാട്ട്, പീരുമേട് മണ്ഡലം പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍, വണ്ടിപ്പെരിയാര്‍ യൂണിറ്റ് ട്രഷറര്‍ ഹാജി എസ്. ഉമ്മര്‍ ഫാറൂക്ക്, യൂത്ത് വിങ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






