വയോമിത്രം കട്ടപ്പന വെട്ടിക്കുഴക്കവല യൂണിറ്റ് വിനോദയാത്ര നടത്തി
വയോമിത്രം കട്ടപ്പന വെട്ടിക്കുഴക്കവല യൂണിറ്റ് വിനോദയാത്ര നടത്തി

ഇടുക്കി: വയോമിത്രം കട്ടപ്പന വെട്ടിക്കുഴക്കവല യൂണിറ്റിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലേയ്ക്ക് വിനോദയാത്ര നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ ജെ ബെന്നി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വയോജനങ്ങള്‍ക്കായി വാര്‍ഡ് കൗണ്‍സിലര്‍ രാജന്‍ കാലാച്ചിറ ഒരുക്കിയ വിനോദയാത്ര
രാവിലെ 5ന് വെട്ടിക്കുഴക്കവലയില്‍നിന്ന് പുറപ്പെട്ടു. അഞ്ച് മണിക്കൂര്‍ നടത്തിയ ബോട്ട് സവാരിക്കുശേഷം ആലപ്പുഴ ബീച്ചും സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്. 78 വയസുള്ള ചെല്ലംതറ ജോസഫ് ഉള്‍പ്പെടെ 40 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ ഷിന്റോ ജോസഫ്, കെ എ മാത്യു, ലിസി ജോണി, പാപ്പച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






