തൊഴിലാളിയുടെ ജീവനെടുത്ത് കാട്ടാന: അതിര്‍ത്തി മേഖലകളില്‍ വന്യജീവി ശല്യം രൂക്ഷം
തൊഴിലാളിയുടെ ജീവനെടുത്ത് കാട്ടാന:അതിര്‍ത്തി മേഖലകളില്‍ വന്യജീവി ശല്യം രൂക്ഷം

ഇടുക്കി: തമിഴ്‌നാട് തേനി ലോവര്‍ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളി മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശിനി സരസ്വതി പിചൈ(55) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങുന്നതിനിടെ വനമേഖലയോടുചേര്‍ന്നുള്ള പ്രദേശത്താണ് കാട്ടാന ആക്രമണം. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഉടന്‍തന്നെ നാട്ടുകാര്‍ ഗൂഡല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കമ്പം ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌േമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതിര്‍ത്തി വനമേഖലയോടുള്ള ജനവാസ, കാര്‍ഷിക മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമാണ്
What's Your Reaction?






