സിപിഐ എം ജില്ലാ സമ്മേളനം തൊടുപുഴയില്‍ തുടങ്ങി: പ്രതിനിധി സമ്മേളനം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു
സിപിഐ എം ജില്ലാ സമ്മേളനം തൊടുപുഴയില്‍ തുടങ്ങി: പ്രതിനിധി സമ്മേളനം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: സിപിഐ എം ജില്ലാ സമ്മേളനത്തിന് തൊടുപുഴയില്‍ ഉജ്ജ്വല തുടക്കം. മൂന്നുദിവസത്തെ പ്രതിനിധി സമ്മേളനം ലിസ് ഗ്രൗണ്ടില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 319 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റിയംഗങ്ങളും അടക്കം 358 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, കെ രാധാകൃഷ്ണന്‍, പി രാജീവ്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, എം സ്വരാജ്, പുത്തലത്ത് ദിനേശന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എം എം മണി എംഎല്‍എ, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.പൊതുസമ്മേളനം ആറിന് വൈകിട്ട് അഞ്ചിന് ഗാന്ധി സ്‌ക്വയര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് നാലിന് രണ്ട് കേന്ദ്രങ്ങളില്‍നിന്നായി 50,000 പേര്‍ അണിനിരക്കുന്ന പ്രകടനവും 10,000 പേരുടെ ചുവപ്പുസേനാ മാര്‍ച്ചും നടക്കും.
What's Your Reaction?






