വന വിസ്തൃതി വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ല: മന്ത്രി എ കെ ശശീന്ദ്രന്‍
വന വിസ്തൃതി വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

ഇടുക്കി: വന വിസ്തൃതി വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ലന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മലയാള മനോരമ ഒരുക്കിയ കര്‍ഷകസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം നിയമങ്ങള്‍ പലതും കാലഹരണപ്പെട്ടവയാണ്, അതിനാല്‍ വനംവന്യജീവി സംരക്ഷണ നിയമത്തില്‍ അടക്കം മാറ്റം വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഏത് നിയമമായാലും കാലോചിതമായ പരിഷ്‌കാരത്തിന് വിധേയമാക്കണം. വനം വകുപ്പ് ജീവനക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും ശത്രുക്കളാണ് എന്നുള്ളത് അര്‍ധരഹിതമായ സങ്കല്‍പമാണ്. അങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടാകാന്‍ പാടില്ല. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നത് പ്രകൃതിയെ സംരക്ഷിക്കാനാണ്. പ്രകൃതിയെ സംരക്ഷിക്കുന്നത് മാനവരാശിക്ക് വേണ്ടിയാണ്. ഈയൊരു കാഴ്ചപ്പാട് വാച്ചര്‍ മുതല്‍ ഉന്നത തലം വരെയുള്ള വനം വകുപ്പ് ജീവനക്കാരില്‍ പ്രകടമായി മാറ്റം വരുത്തണമെന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്ന് അദ്ദേഹം പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം മുന്‍ മേധാവി ഡോ. ജോസ് ജോസഫ് വിഷയാവതരണം നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, കിഫാ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍, കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ഷൈന്‍ വര്‍ഗീസ്, അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍, മലയാളം മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എം ജയപ്രസാദ്, കര്‍ഷകശ്രീ അസിസ്റ്റന്റ് എഡിറ്റര്‍ ജെയിംസ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






