സ്വതന്ത്ര കര്‍ഷക സംഘടനകളുടെ മഹാപഞ്ചായത്ത് മെയ് 10,11 തീയതികളില്‍ മറയൂരില്‍
സ്വതന്ത്ര കര്‍ഷക സംഘടനകളുടെ മഹാപഞ്ചായത്ത് മെയ് 10,11 തീയതികളില്‍ മറയൂരില്‍

ഇടുക്കി: വന്യജീവി ആക്രമണത്തിനും ഭൂപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘടനകള്‍ മെയ് 10,11 തീയതികളില്‍ മഹാ പഞ്ചായത്ത് സംഘടിപ്പിക്കും. 100ലേറെ സംഘടനകള്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മറയൂരില്‍ യോഗം ചേര്‍ന്നു. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ യോഗം ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയില്‍ സിആര്‍ഇസെഡിനെതിരെ ശബ്ദമുയര്‍ത്തുന്ന സംഘടനകളും മഹാപഞ്ചായത്തിന്റെ ഭാഗമാകും. ആദിവാസി മേഖലകളിലെ ജനങ്ങളെയും തോട്ടം തൊഴിലാളികളും മഹാപഞ്ചായത്തിന്റെ ഭാഗമാക്കാന്‍ കര്‍ഷക സംഘടനകള്‍ നീക്കം നടത്തുന്നുണ്ട്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മഹാ പഞ്ചായത്തില്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധരും ദേശീയ നേതാക്കളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊപ്പം പരിസ്ഥിതി വിഷയങ്ങളും സാമ്പത്തിക വിഷയങ്ങളും ചര്‍ച്ച ചെയ്യും. ചര്‍ച്ചയുടെ ഭാഗമായി വരുന്ന നിലപാടുകളും പ്രശ്‌നപരിഹാരങ്ങളും സംഘടനങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന് സമര്‍പ്പിക്കും. രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ വരുന്ന നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കര്‍ഷക സംഘടനകള്‍ നിലപാട് സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍ അധ്യക്ഷനായി. വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
What's Your Reaction?






