മറയൂര്‍- ഉദുമല്‍പേട്ട പാതയോരത്ത് മാലിന്യം തള്ളല്‍ രൂക്ഷം
മറയൂര്‍- ഉദുമല്‍പേട്ട പാതയോരത്ത് മാലിന്യം തള്ളല്‍ രൂക്ഷം

ഇടുക്കി: മറയൂര്‍- ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മറയൂരിനുസമീപം വനമേഖലയില്‍ മാലിന്യംതള്ളല്‍ രൂക്ഷം. പാതയോരത്തെ ചിന്നാര്‍ വനമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെ വന്‍തോതില്‍ കെട്ടിക്കിടക്കുന്നു. റോഡില്‍നിന്ന് ആളുകള്‍ വനമേഖലയിലേക്ക് മാലിന്യം വലിച്ചെറിയുന്നതായി നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോര്‍ഡിന്റെ പരിസരത്തും വന്‍തോതില്‍ മാലിന്യം തള്ളുന്നു. ഇത് വന്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കും. വനമേഖലയുടെ സ്വഭാവികത നഷ്ടമാകാന്‍ കാരണമാകും. കാട്ടുമൃഗങ്ങള്‍ക്കും ഭീഷണിയാണ്. പഞ്ചായത്തും വനംവകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






