നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് 5ന്
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് 5ന്

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ എസ്പിസി പാസിങ് ഔട്ട് പരേഡ് 5ന് രാവിലെ 9.30ന് നടക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ മുഖ്യാതിഥിയാകും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി അനീഷ്, കട്ടപ്പന എസ്എച്ച്ഒ ടി.സി മുരുകന്‍, എസ്പിസി പ്രോജക്ട് എഡിഎന്‍ഒ എസ് ആര്‍ സുരേഷ് ബാബു, സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍, ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, സിപിഒ ടി എസ് ഗിരീഷ്‌കുമാര്‍, എസിപിഒ ശാലിനി എസ് നായര്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






