കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാള്‍ 6 മുതല്‍ 9 വരെ
കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാള്‍ 6 മുതല്‍ 9 വരെ

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയില്‍ കന്യാമറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 6മുതല്‍ 9വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 06ന് രാവിലെ 6.30 ന് കുര്‍ബാന, ഉച്ചകഴിഞ്ഞ് 2.30ന് വിവിധ വാര്‍ഡുകളില്‍നിന്ന് കഴുന്ന് പ്രദക്ഷിണം, 4ന് ഫാ. ജോസ് മാത്യു പറപ്പള്ളില്‍ കൊടിയേറ്റും, 4.30 ന് സുവര്‍ണ ജൂബിലി ഉദ്ഘാടനവും കുര്‍ബാനയും- കാഞ്ഞിരപ്പള്ളി രൂപത മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍. 7ന് രാവിലെ 6.30ന് കുര്‍ബാന- ഫാ. നോബി വെള്ളാപ്പള്ളില്‍, 4.30ന് കുര്‍ബാന- ഫാ. ജോസ് മാത്യു പറപ്പള്ളില്‍, 6.30ന് സെമിത്തേരി സന്ദര്‍ശനവും പ്രാര്‍ഥനകളും. 8ന് രാവിലെ 6.30ന് കുര്‍ബാന- ഫാ. ജോസഫ് ഇടിയാകുന്നേല്‍, ഫാ. മനേഷ് കുന്നക്കാട്ട്. 3.30ന് ജപമാല, 4.30ന് തിരുനാള്‍ കുര്‍ബാന- ഫാ. ജോസഫ് നിരവത്ത്. വൈകിട്ട് 6.30ന് ടൗണ്‍ പ്രദക്ഷിണം, 8ന് ടൗണ്‍ കപ്പേളയില്‍ ലദീഞ്ഞ്, തിരുനാള്‍ സന്ദേശം- ഫാ. ജോസഫ് കളപ്പുരയ്ക്കല്‍, രാത്രി 9ന് വെടിക്കെട്ട്. 9ന് രാവിലെ 6.30ന് കുര്‍ബാന- ഫാ. മനു കിളികൊത്തിപ്പാറ, 9ന് തിരുനാള്‍ കുര്‍ബാന- ഫാ. ഷിബിന്‍ സ്റ്റീഫന്‍ മണ്ണാറത്ത്, 4.30ന് തിരുനാള്‍ കുര്‍ബാന- ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, 6.30ന് തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, 7.45ന് സമാപനാശീര്‍വാദം, ഡാന്‍സ് ആന്‍ഡ് മ്യൂസിക് നൈറ്റ്, കലാപരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍മാരായ ജോയി വെട്ടിക്കുഴി, ബേബി ഓലിക്കരോട്ട്, ഫ്രാന്‍സിസ് തോട്ടത്തില്‍, ട്രസ്റ്റിമാരായ പയസ് കുന്നേല്‍, ജോണി കലയത്തിനാല്‍, ദേവസ്യ പടിയാനിക്കല്‍, മാത്തുക്കുട്ടി കറുത്തേടത്ത് എന്നിവരും പങ്കെടുത്തു.
What's Your Reaction?






