രാജകുമാരി ഗലീലാക്കുന്ന് സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ തുടങ്ങി
രാജകുമാരി ഗലീലാക്കുന്ന് സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ തുടങ്ങി

ഇടുക്കി: രാജകുമാരി ഗലീലാക്കുന്ന് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക പെരുന്നാളും ഓര്‍മപ്പെരുന്നാളും തുടങ്ങി. ഫാ ബേസില്‍ കെ ഫിലിപ്പ് കൊറ്റിക്കല്‍ കൊടിയേറ്റി. മൂന്നുദിവസങ്ങളിലായി നടക്കുന്ന മോര്‍ യൂഹാനോന്‍ മാംദോനയുടെയും മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കിസ് ബാവായുടെയും ഓര്‍മപ്പെരുന്നാളിനും തിരുശേഷിപ്പ് വണക്കത്തിനും ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്, ക്നാനായ സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ ഈവാനിയോസ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഗാനശുശ്രുഷ, സുവിശേഷ പ്രസംഗം, മൂന്നിന്മേല്‍ കുര്‍ബാന, തിരുശേഷിപ്പ് വണക്കം, സ്ലീവാ എഴുന്നെള്ളിപ്പ്, അഞ്ചിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം എന്നിവ നടക്കും. 6ന് പെരുന്നാള്‍ സമാപിക്കും. ഫാ. ബേസില്‍ കെ ഫിലിപ്പ്, ഫാ. എബിന്‍ വര്‍ഗീസ് കാരിയേലില്‍, ട്രസ്റ്റിമാരായ ജോര്‍ജ് സി പി ചവറ്റുകുഴിയില്‍, ബിജു ഐസക് അമ്പഴച്ചാലില്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






