ജില്ലയിലെ വന്യജീവി ആക്രമണം: കുട്ടിക്കാനത്ത് വനപാലകരുടെ യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി എ കെ ശശീന്ദ്രന്‍
ജില്ലയിലെ വന്യജീവി ആക്രമണം: കുട്ടിക്കാനത്ത് വനപാലകരുടെ യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി എ കെ ശശീന്ദ്രന്‍

ഇടുക്കി: ജില്ലയിലെ വന്യജീവി ആക്രമണ പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വനപാലകരുടെ യോഗം കുട്ടിക്കാനത്ത് ചേര്‍ന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. പരിഹാരമാര്‍ഗങ്ങള്‍ ഉള്‍പ്പെട്ട സംഷിപ്ത രൂപരേഖ ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ അവതരിപ്പിച്ചു. മേഖലയില്‍ 4 സ്ഥിരം ആര്‍ആര്‍ടികളും 9 താല്‍കാലിക ഇന്റേണല്‍ ആര്‍ആര്‍ടികളും 9 എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈറേഞ്ച് സര്‍ക്കിളിനുകീഴില്‍ സോളാര്‍ തൂക്കുവേലികള്‍ സ്ഥാപിക്കുന്ന പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. നബാര്‍ഡിന്റെ വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഡിവിഷനുകളിലായി 171.50 കിലോമീറ്ററും ആര്‍കെവിവൈ കൃഷി വകുപ്പ് പദ്ധതിയില്‍ 45.65 കിലോമീറ്ററും സോളാര്‍ വേലി സ്ഥാപിക്കുന്നു. കൂടാതെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.77 കിലോമീറ്ററും ആര്‍കെവിവൈ പദ്ധതിയില്‍ 1.45 കിലോമീറ്ററും ആന പ്രതിരോധ കിടങ്ങും നിര്‍മിക്കുന്നുണ്ട്. ഇവയുടെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. കൂടാതെ ജില്ലയില്‍ അധികമായി ആവശ്യംവരുന്ന എആര്‍ടി, മറ്റ് സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ച നടന്നു.
വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ വെള്ളവും ആഹാരവും ഉറപ്പുവരുത്തുന്ന മിഷന്‍ ഫുഡ്, ഫോഡര്‍ ആന്‍ഡ് വാട്ടര്‍ പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫിനാന്‍സ് ഡോ. പി പുകഴേന്തി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആന്‍ഡ് അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ പ്രൊജക്ട് കോട്ടയം ഡിവിഷന്‍ പി.പി പ്രമോദ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹൈറേഞ്ച് സര്‍ക്കിള്‍ കോട്ടയം ആര്‍ എസ് അരുണ്‍, ജില്ലയിലെ മറ്റ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, റവന്യു, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






