കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇടുക്കി: കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മലയാള മനോരമ കാര്‍ഷികമേളയിലെ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മഹത്തായ സേവനമാണ് കര്‍ഷകര്‍ ചെയ്യുന്നത്. മറ്റ് തൊഴിലുകളെ അപേക്ഷിച്ച് കര്‍ഷകര്‍ക്ക് തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. കര്‍ഷകരെ രാഷ്ട്ര സേവകരായി അംഗീകരിക്കാന്‍ നടപടി ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, മുന്‍ എംഎല്‍എ ഇ എം ആഗസ്തി, ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി, കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി ആര്‍ സന്തോഷ്, എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് എഡിറ്റര്‍ ആര്‍ കൃഷ്ണരാജ്, ജോ മാത്യു, പ്രജിത് പി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






