ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി കട്ടപ്പനയുടെ കൊച്ചുമിടുക്കി സന റെജി സാം
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി കട്ടപ്പനയുടെ കൊച്ചുമിടുക്കി സന റെജി സാം

ഇടുക്കി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ 2-രണ്ടാം തവണ ഇടം നേടി കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 5-അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സന റെജി സാം. യുഎന്‍ അംഗീകൃതമായ 195 രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും 2 മിനിറ്റ് 29 സെക്കന്റ് 59 മില്ലിസെക്കന്റില്‍ പറഞ്ഞാണ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. 2022-ല്‍ പീരിയോഡിക്ക് ടേബിളിലെ 118 മൂലകങ്ങള്‍ 1 മിനിറ്റ് 23 സെക്കന്റ് കൊണ്ട് പറഞ്ഞ് ഏഴാം വയസിലാണ് സന ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിത്. ഇനി ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള പരിശ്രമത്തിലാണ് ഈ കൊച്ചുമിടുക്കി. അതിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണയും സനയ്‌ക്കൊപ്പമുണ്ട്. ഓസാനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ: മനു കെ മാത്യു, ഹെഡ്മാസ്റ്റര്‍ ഡേവിസ് ടിജെ എന്നിവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. എരമത്ത് വടക്കേക്കര പുത്തന്‍വീട് റെജിയുടെയും സൗമ്യയുടെയും രണ്ട് മക്കളില്‍ മൂത്ത മകളാണ് സന. അനിയത്തി സറയും ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ്.
What's Your Reaction?






