വണ്ടിപ്പെരിയാറില്‍ നിന്ന് ഓട്ടോറിക്ഷയും ബൈക്കും മോഷ്ടിച്ച 2 പേര്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ നിന്ന് ഓട്ടോറിക്ഷയും ബൈക്കും മോഷ്ടിച്ച 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ നിന്ന് ഓട്ടോറിക്ഷയും ബൈക്കും മോഷ്ടിച്ച കേസില്‍ രണ്ടുപേരെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിക്കായി തെരച്ചില്‍ തുരുന്നു. വാളാര്‍ഡി മേല്‍പുരട്ട് സ്വദേശികളായ മണികണ്ഠന്‍ (24), മണികണ്ഠന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 9നാണ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മേല്‍പ്പുരട്ട് സ്വദേശിയായ സെല്‍വകുമാറിന്റെ ഓട്ടോറിക്ഷ മോഷണം പോയത്. സെല്‍വകുമാറിന്റെ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെപറ്റിയുള്ള വിവരം ലഭിച്ചത്. വണ്ടിപ്പെരിയാര്‍ എസ്.ഐ. ടി എസ് ജയകൃഷ്ണനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






