കെവിവിഇഎസ് കട്ടപ്പനയില്‍ അനുസ്മരണ സമ്മേളനം നടത്തി
കെവിവിഇഎസ് കട്ടപ്പനയില്‍ അനുസ്മരണ സമ്മേളനം നടത്തി

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുസ്മരണ സമ്മേളനം നടത്തി. കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി എം ബേബി ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍, മുന്‍ ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറി ഇ എം ബേബി എന്നിവരെ അനുസ്മരിച്ചു. പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം കെ തോമസ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, നിയോജകമണ്ഡലം സെക്രട്ടറി സാജു പട്ടരുമഠം, വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






