തൊവരയാറില്‍ കാര്‍ഷിക സെമിനാര്‍ നടത്തി
തൊവരയാറില്‍ കാര്‍ഷിക സെമിനാര്‍ നടത്തി

ഇടുക്കി: തൊവരയാര്‍ ഹരിത സ്വാശ്രയ സംഘവും നവജീവന്‍ എസ്എച്ച്ജിയും ചേര്‍ന്ന് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജോസഫ് കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇസ്രയേല്‍ മോഡല്‍ കൃഷിരീതി കേരളത്തിലും ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. കൃഷിയെ സംരക്ഷിച്ച് മികച്ചരീതിയില്‍ പരിപാലിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് ക്ലാസുകളും നടന്നു. കട്ടപ്പന അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, ജോണി വടക്കേക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






