കട്ടപ്പനയില്‍ അപ്രന്റിസ്ഷിപ്പ് മേള നടത്തി
കട്ടപ്പനയില്‍ അപ്രന്റിസ്ഷിപ്പ് മേള നടത്തി

ഇടുക്കി: നൈപുണ്യ വികസന മന്ത്രാലയവും വ്യാവസായിക പരിശീലന വകുപ്പും ചേര്‍ന്ന് അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു. കട്ടപ്പന ഗവ. ഐ.ടി.ഐ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യവും ഉറപ്പുവരുത്താന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. വിവിധ ഗവ., പബ്ലിക്, പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ അനില എം കെ, മധ്യമേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് ആനിസ് സ്റ്റെല്ല ഐസക്ക്, ഐഎംസി ചെയര്‍മാന്‍ കെ.ബി പ്രശാന്ത്, സുനില്‍ കെ വി, ജെയിംസ് ഐസക്ക്, സാബു ജോര്‍ജ്, ജയകുമാര്‍ എം ആര്‍ തുടങ്ങിവര്‍ പങ്കെടുത്തു
What's Your Reaction?






